പ്രണയം ഇങ്ങനെയുമുണ്ട്...
സംഭവിച്ചു പോകുന്നവ...
നമുക്കിടയിലെതുപോലെ...
കാലം തെറ്റി പെയ്യുന്ന ഒരു മഴ പോലെ...
നിനചിരിക്കാതേ...ഒരു സൂചന പോലും തരാതെ...
പൊടുന്നനെ...
അത്രയേറെ ശക്തമായി..
നിറഞ്ഞു പെയ്യും..
മരം കണ്ണുകളടച്ചു, തല കുനിച്ചു നില്‍ക്കും...
എത്ര വേനല്‍ക്കാല ദാഹമാണ്
ഇവിടെ തീരുന്നത്..
പല താളത്തിലും മഴ പറയുന്നു...
ഇതാണ് നിന്റെ ജീവിതം..
അതെ..ഇത് തന്നെ..
പക്ഷേ...മഴപ്പിറ്റെന്നു..
മരമൊന്നു ഉണരുമ്പോഴേക്ക്..
സൂര്യവെളിച്ചം മാത്രം..
ഒരു തണുപ്പ് മാത്രം ബാക്കിയാക്കി...
എത്ര അകലെയാണ്..
നീ മറഞ്ഞത്..
എങ്കിലും എനിക്കിത് മതി..
ഓരോ വേനല്‍ക്കാലവും കുടിച്ചു തീര്‍ക്കാന്‍..
ഈ ഒരു തുള്ളി തണുപ്പ് മതി..
നന്ദി..എന്റെ കൂട്ടുകാരാ...
ചിലപ്പോള്‍ പ്രണയം ഇങ്ങനെയുമുണ്ട്...
നമുക്കിടയിലെതുപോലെ...
നഷ്ടപ്പെടുന്നവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ