നിറയെ പൂത്ത കൊന്നമരം പോലെ
കാഴ്ചകള്‍ നിത്യം പെയ്യുന്നു...
ചിതറിതെറിച്ചു
ഇലത്തുമ്പില്‍ ഒരു തുള്ളി ബാക്കിയാക്കുന്ന
മഴയെപ്പോലെ...
കാഴ്ചകളില്‍ ചിലത്
ഒരോര്‍മ നനവായി...
ചില കാണാക്കാഴ്ചകള്‍
ഒരു സ്വപ്നപൂത്തിരിയായി...
എന്നിട്ടും; ചിലത്..
തണുപ്പും ചൂടുമായി അവശേഷിക്കാതെ ..
കണ്ണില്‍ കത്തിയാളുന്നു...
ഈ തീക്കാഴ്ച്ചയുടെ പുകമറയില്‍..
എന്‍റെ ഇന്നലെകളുടെ പുഴ കുടിച്ചു
ഞാന്‍ ദാഹം തീര്‍ക്കുന്നു...
നാളെകളിലെ കൊന്ന തണുപ്പ് ഒട്ടി
ഇന്നത്തെ പൊള്ളലില്‍ നിന്നും
രക്ഷനേടുന്നു...
ഇന്നലെകളും നാളെകളും
ഒരുമിച്ച് സൃഷ്‌ടിച്ച ശൂന്യതയില്‍..
എന്നെയും കാണാതായി..
ഇന്നില്‍ ഒരു നിഴല്‍ മാത്രമേ ബാക്കി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ